പേടിപ്പെടുത്താന്‍ ഹോളിവുഡ് ചിത്രം’ദ ഇന്‍വിസിബിള്‍ മാന്‍’; ട്രെയിലര്‍ കാണാം

ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രമായ ദ ഇന്‍വിസിബിള്‍ മാനിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തെ ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ നേടിയിരുന്നു. ട്രെയിലര്‍ പുറത്തിറങ്ങിയതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍.

എലിസബത്ത് മോസ്, ആല്‍ഡിസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പേടിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ദൃശ്യമനുഷ്യനാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്നതെന്നാണ് സൂചന. ചിത്രം സംവിധാനം ചെയ്യുന്നത് ലെയ്ഗ് വാണെല്‍ ആണ്. എച്ച് ജി വെല്‍സിന്റെ നോവലാണ് അതേപേരില്‍ തന്നെ സിനിമയാകുന്നത്.

Top