നടി ആക്രമിക്കപ്പെട്ട കേസ് ;കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കും ഡി.ജി.പി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. 11 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിലുളളത്.

അതേസമയം ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഏഴ് ദിവസത്തേക്കാണ് പാസ്‌പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്. നാല് ദിവസത്തേക്ക് പോയിട്ട് വരാം.

ദിലീപിന് ഇളവ് കൊടുക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചില്ല.

ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു.

Top