മിഠായിത്തെരുവിലെ തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും

കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തത്തില്‍ ദുരൂഹത. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടത്തിന്റെ കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ വയറിങ്ങിലും വൈദ്യുതി മീറ്ററുകളിലും നടത്തിയ പരിശോധനയില്‍ ഷോര്‍ട് സര്‍ക്യൂട്ട് ഒന്നും കണ്ടെത്താനായിട്ടില്ല.

മാത്രമല്ല നാല് വര്‍ഷം മുമ്പും ഇതേ കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇത് സംശയത്തിനിടയാക്കിയിട്ടുണ്ട്. അഗ്‌നി രക്ഷാസേന നാളെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തെക്കുറിച്ച് ടൗണ്‍ പൊലിസും അന്വേഷിക്കുന്നുണ്ട്.

മൊയ്തീന്‍ പളളി റോഡിലേക്ക് പ്രവേശിക്കുന്നതിന് സമീപമുളള വികെഎം ബില്‍ഡിംഗിലെ ഫാന്‍സി സ്‌റ്റോറിനാണ് തീപിടിച്ചത്. ബില്‍ഡിംഗിലെ മൂന്നാം നിലയിലാണ് അഗ്‌നിബാധയുണ്ടായ കട. വിശദമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ മുകള്‍നിലയിലെ കടകളില്‍ എത്രമാത്രം നഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളു.

Top