ഹത്രാസ് കേസില്‍ അന്വേഷണം പൂര്‍ത്തിയായി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ കേസ് അന്വേഷണം പൂര്‍ത്തിയായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം(എസ്ഐടി)ആണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ കേസ് സര്‍ക്കാരിന് സമര്‍പ്പിക്കും. നേരത്തെ ഒക്ടോബര്‍ ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണസംഘത്തിന് 10 ദിവസം കൂടി സമയം നീട്ടി നല്‍കുയായിരുന്നു.

Top