ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു

മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇബ്രാഹിം കുഞ്ഞിനെ ഒരു ദിവസം കൂടി ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുവാദം നല്‍കുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി.

രാവിലെ ഒമ്പതു മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെയുമാണ് വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ സമയമനുവദിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും ഓരോ മണിക്കൂറിനുമിടയില്‍ 15 മിനിറ്റ് വിശ്രമമനുവദിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

Top