ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ; ബാഴ്‌സയ്‌ക്കെതിരെ എ എസ് റോമയുടെ വിജയം

ന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ വമ്പന്മാരായ എ.എസ് റോമയ്ക്ക് വിജയം. ബാഴ്‌സലോണയെയാണ് റോമ പരാജയപ്പെടുത്തിയത്.

ബാഴ്‌സക്കായി റഫീഞ്ഞ മാല്‍ക്കോം എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ റോമക്കായി സ്‌കോര്‍ ചെയ്തത് സ്റ്റീഫന്‍ എല്‍ഷറാവി(35ാംമിനുറ്റ്) ആലെസാണ്ട്രോ ഫ്‌ളോറന്‍സി(78) ബ്രയാന്‍ ക്രിസ്റ്റന്‍ഡെ(78) ഡിഗോ പെരോട്ടി(86 പെനല്‍റ്റി) എന്നിവരായിരുന്നു.

മത്സരം 21 മിനിട്ട് പിന്നിട്ട ശേഷമായിരുന്നു റോമയുടെ അതിശക്തമായ തിരിച്ചുവരവ്. 78ാം മിനുറ്റിന് ശേഷം എട്ട് മിനുറ്റിനിടെ മൂന്ന് ഗോളുകളാണ് റോമ നേടിയത്.

Top