ഏഷ്യാ കപ്പിന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;സഞ്ജു ബാക്ക് അപ്പ് താരം, തിലക് വര്‍മയ്ക്കും ഇടം

ന്യൂഡല്‍ഹി:ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മ്മയാണ് പുതുമുഖം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മികച്ച പ്രകടനമാണ് തിലകിന് ഗുണമായത്.

പരുക്കേറ്റ് പുറത്തായിരുന്ന ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണിനെ റിസര്‍വ് താരമാക്കി. ഹാര്‍ദിക്ക് പാണ്ഡ്യ തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍.ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.

ഇന്ത്യന്‍ ടീം:രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
റിസര്‍വ് താരം – സഞ്ജു സാംസണ്‍

ഓഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 2ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനു മുന്നോടിയായുള്ള പ്രധാന ടൂര്‍ണമെന്റ് ആയതിനാല്‍ മത്സരങ്ങളെ ഗൗരവത്തോടെയാണ് ടീം മാനേജ്‌മെന്റ് നോക്കിക്കാണുന്നത്.

Top