മുംബൈ:ഇന്ന് വിനിമയ വിപണിയിലെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 70.13 എന്ന നിലയിലാണ്.
കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 69.91 എന്ന നിലയിലായിരുന്നു.ഇന്ത്യന്‍ രൂപയുടെ മൂല്യ തകര്‍ച്ചയ്ക്ക് കാരണം അമേരിക്ക- ചൈന വ്യാപാര യുദ്ധമാണ്. വിനിമയ വിപണിയില്‍ രൂപ അടക്കമുളള ഏഷ്യന്‍ കറന്‍സികള്‍ക്ക് ഭീക്ഷണി ഉയര്‍ത്തുന്നത് കഴിഞ്ഞ ദിവസം കൂട്ടിയ നികുതി നിരക്ക് കൂടാതെ അവേശിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ഇന്ന് 69.7 മുതല്‍ 70.50 വരെ നിരക്കില്‍ രൂപ നിലകൊള്ളുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.