ഇന്ത്യന്‍ വിപണിയിലെ സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി ഇസൂസു മോട്ടോര്‍സ്

ന്ത്യന്‍ വിപണി ശക്തമാക്കാനൊരുങ്ങി ഇസൂസു മോട്ടോര്‍സ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസൂസു മോട്ടോര്‍സിന് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളിലും (എസ്.യു.വി.) വാണിജ്യ വാഹന മേഘലയിലും ശക്തമായ സാന്നിദ്ധ്യമാണുള്ളത്. 16,000-ത്തിനു മുകളില്‍ ഉപഭോക്താക്കളാണ് ഇന്ത്യയില്‍ കമ്പനിക്കുള്ളത്. നിലവില്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വാഹന ഉപഭോക്താക്കളുള്ള ഇന്ത്യ, കമ്പനിയുടെ നാലാമത്തെ വലിയ വിപണിയാണ്.

ഈ വര്‍ഷം എണ്ണായിരത്തോളം വാണിജ്യ വാഹനങ്ങളാണ് ഇസൂസു ഇന്ത്യയില്‍ ഉത്പാദിപ്പിച്ചതെന്ന് ഇസൂസു ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ വാഹനത്തിന്റെ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ തായ്‌ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത് മറ്റൊരു പ്ലാന്റില്‍ വെച്ച് കൂട്ടിച്ചേര്‍ത്താണ് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ആന്ധ്രാപ്രദേശിലുള്ള തങ്ങളുടെ പ്ലാന്റില്‍ നിന്നാണ് ഇസൂസു ഉത്പാദനം നടത്തുന്നത്. കേരളത്തിലും ഇസൂസു വാഹനങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യത മുന്നില്‍ കണ്ട് കമ്പനിയുടെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഡീലര്‍ഷിപ്പ് കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്.

Top