ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ നിന്നും പേര് നീക്കം ചെയ്തതിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്ത്

indian-embassy

കുവൈറ്റ്: ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ നിന്നും പേര് നീക്കം ചെയ്തതിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്ത്. മുന്നറിയിപ്പില്ലാതെ പേര് നീക്കം ചെയ്തതിനെതിരെ കുവൈറ്റിലെ പ്രവാസി സംഘടനകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് പരാതി നല്‍കി. കുവൈറ്റില്‍ നിരവധി വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പേരുകള്‍ മുന്നറിയിപ്പില്ലാതെ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്‌തെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.

നിലവില്‍ 3 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധിയുള്ള ഒ.എന്‍.സി.പി ഉള്‍പ്പടെയുള്ള സംഘടനകളെയാണ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഒ.എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ എം.പി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുന്നൂറിലധികം പേരുകളുള്ള ലിസ്റ്റ് വെട്ടിച്ചുരുക്കി 68 സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി എംബസി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

Top