പുത്തൻകരുത്താർജിച്ച് ഇന്ത്യൻസേന, ശത്രുക്കളുടെ ചങ്കിടിപ്പ് ഇനി ഏറും . . .

ണ്ണത്തില്‍, ലോകത്തെ രണ്ടാമത്തെ വലിയ സൈന്യം ഇന്ത്യയുടേതാണ്.ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചൈനയേക്കാള്‍ ബുദ്ധിശക്തിയും, യുദ്ധം ചെയ്ത പരിചയവും ഇന്ത്യന്‍ സൈന്യത്തിനാള്ളത്. കരസേനയിൽ മാത്രം പന്ത്രണ്ടര ലക്ഷം അംഗങ്ങൾ ഇന്ത്യക്കുണ്ട്. ഈ സൈന്യത്തെ ഹൈടെക് ആക്കിയാലുള്ള സ്ഥിതി മാരകമായിരിക്കും. ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്ന അത്തരം ഒരു നീക്കമാണ് ഇന്ത്യയിപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്.

ഇന്ത്യൻ സൈന്യത്തെ അടിമുടി ഹൈടക്ക് ആക്കാനാണ് കേന്ദ്ര പദ്ധതി.ഇതിൻ്റെ ഭാഗമായി 6.71 ലക്ഷം എ.കെ 203 തോക്കുകളാണ് ആദ്യഘട്ടത്തിൽ വാങ്ങുന്നത്.ഇന്ത്യ – റഷ്യ സംയുക്ത സംരഭമായ അമേഠിയിലെ കോർവ ഫാക്ടറിയിലാണ് തോക്കുകൾ നിർമ്മിക്കുന്നത്.

ഇതിനു പുറമെ,ഇസ്രായേലില്‍നിന്ന് ഇന്ത്യ വാങ്ങിയ ഹെറോണ്‍ ഡ്രോണുകളില്‍, ആയുധം ഘടിപ്പിക്കാനുള്ള പദ്ധതിക്ക് പ്രതിരോധമന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്. ഏറെക്കാലമായി പ്രതിരോധ സേനകള്‍ ഉന്നയിച്ചിരുന്ന ഈ ആവശ്യം, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് വേഗത്തില്‍ നടപ്പാക്കുന്നത്.

‘പ്രോജക്ട് ചീറ്റ’ എന്നാണ് ഹെറോണ്‍ ഡ്രോണിനെ ആയുധമണിയിക്കാനുള്ള പദ്ധതിയുടെ പേര്. നിലവില്‍, ആകാശ നിരീക്ഷണത്തിന് മാത്രമായി ഉപയോഗിക്കുന്ന ഹെറോണ്‍ ഡ്രോണുകളില്‍, ലോസര്‍ നിയന്ത്രിത ബോംബുകള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയയാണ് ഘടിപ്പിക്കാനൊരുങ്ങുന്നത്. ഇതിനായുള്ള പദ്ധതിക്ക് അന്തിമ രൂപം നല്‍കിയിട്ട് കാലമേറെ ആയെങ്കിലും, ഇപ്പോഴാണ് ഭരണതലത്തിലുള്ള അനുമതി ലഭിച്ചിരിക്കുന്നത്. 3,500 കോടി രൂപയുടേതാണ് ഈ പദ്ധതി.

നിലവില്‍, 90 ഹെറോണ്‍ ഡ്രോണുകളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഏറെനേരം ആകാശത്ത് തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ളതാണ് ഹെറോണ്‍ ഡ്രോണുകള്‍. അതിര്‍ത്തി മേഖലകളിലെ നിരീക്ഷണത്തിനായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. മാത്രമല്ല,സൈനിക നടപടികള്‍ക്കിടെ ലക്ഷ്യനിര്‍ണയത്തിനും ഇവയെ ഉപയോഗിക്കാറുണ്ട്.

നിലവില്‍, ആയുധമായി തന്നെ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളും, ഇന്ത്യ ഇസ്രായേലില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഹറൂപ് ഡ്രോണുകള്‍ ഇത്തരത്തില്‍ പെട്ടവയാണ്. വിമാനത്തേപ്പോലെ പറന്നുയര്‍ന്ന് കഴിഞ്ഞാല്‍, ഇവയെ ഏറെനേരം ആകാശത്ത് നിലനിര്‍ത്താന്‍ സാധിക്കും. ലക്ഷ്യം നിര്‍ണയിച്ചു കഴിഞ്ഞ്, മിസൈല്‍ പോലെ കുതിച്ചിറങ്ങി പൊട്ടിത്തെറിച്ച്, പരമാവധി നാശമുണ്ടാക്കുന്നതാണ് രീതി.

ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ഹെറോണ്‍ ഡ്രോണുകള്‍. അവയെ ആയുധമണിയിച്ചാല്‍ ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താനും, പലതവണ ഉപയോഗിക്കാനും സാധിക്കും. ഹെറോണ്‍ ഡ്രോണുകള്‍ക്ക് പുറമെ, അമേരിക്കയില്‍നിന്ന് 30 പ്രഡേറ്റര്‍ ഡ്രോണുകള്‍ കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രതിരോധ മന്ത്രാലയം. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കൂടാതെ, വ്യോമസേനയ്ക്ക് വേണ്ടി എച്ച്.എ.എല്ലില്‍നിന്ന് 106 ട്രെയിനര്‍ ജെറ്റുകള്‍ വാങ്ങാനും, നാവികസേന, തീരസംരക്ഷണ സേന എന്നിവയ്ക്കായി, ‘ഭെല്ലി’ല്‍നിന്ന് കപ്പലുകളിൽ ഘടിപ്പിക്കുന്ന മീഡിയം റേഞ്ച് പീരങ്കികള്‍ വാങ്ങാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ശതകോടികളുടെ പദ്ധതികള്‍ക്കാണ് ഇപ്പോള്‍,വളരെപ്പെട്ടെന്ന് തന്നെ അംഗീകാരം നല്‍കിയിരിക്കുന്നത്.

നിലവിൽ ആറ് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ബാക്കി 30 എണ്ണം കാലതാമസമില്ലാതെ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. റഷ്യയുടെ എസ് 400 ട്രയംഫും ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കവചമാണ്. ഏത് മിസൈലിനെയും യുദ്ധവിമാനങ്ങളെയും, ആകാശത്ത് വച്ച് തന്നെ ചാരമാക്കാൻ ട്രയംഫിന് കഴിയും. പോർമുഖത്തെ വിനാശകാരിയായ ആക്രമണകാരി, അപ്പാച്ചെ ഹെലികോപ്റ്ററും ഇന്ത്യയിലെത്തി കഴിഞ്ഞു. പാക്ക് – ചൈനീസ് അതിർത്തികളിലാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്.

സംയമനത്തിൻ്റെ പാതവിട്ട ഇന്ത്യ,ബാലാക്കോട്ട് നൽകിയിരുന്നത് ഒരു മുന്നറിയിപ്പ് കൂടിയാണ്. ഇപ്പോൾ ചൈന അതിർത്തിയിൽ നൽകിയിരിക്കുന്നതും അതുതന്നെയാണ്. കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരേക്കാൾ, ഇരട്ടിയിലേറെ ആൾനാശമാണ് ചൈനക്ക് സംഘർഷ മേഖലയിൽ ഉണ്ടായിരിക്കുന്നത്. പുതിയ പോർമുനകൾ കൂടി എത്തുന്നതോടെ ഇന്ത്യൻ പ്രതിരോധത്തിൻ്റെ മൂർച്ചയും കൂട്ടും. എതിരാളികൾ ഭയക്കേണ്ട കരുത്ത് തന്നെയാണിത്.

Top