വ്യോമസേനയുടെ ആളില്ലാ വിമാനം ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു

കശ്മീര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു.

ഇന്ത്യ-പാക്ക് അതിര്‍ത്തി ജില്ലയായ കത്വയിലാണ് വിമാനം തകര്‍ന്നത്.

പലതവണ തീവ്രവാദി ഭീഷണി നേരിട്ട ജില്ലയാണ് കശ്മീരിലെ കത്വ. അതിനാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസും വ്യോമസേനയും അറിയിച്ചു.

അപകടത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top