ലൈഫ് മിഷന്‍: ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി

കൊച്ചി: ലൈഫ് മിഷന്‍ ഭവനപദ്ധതിയിലെ അഴിമതിക്കേസില്‍ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. യുണിടാക് എംഡി സന്തോഷ് ഈപ്പനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സന്തോഷിന്റെ ആസ്തി വിവരങ്ങളുമാണ് ചോദിച്ചറിഞ്ഞത്. ഈ പദ്ധതി ഏറ്റെടുക്കുന്നതിന് മുമ്പ് സന്തോഷ് മറ്റേതെങ്കിലും വലിയ പദ്ധതികള്‍ ചെയ്തിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

ആസ്തികള്‍ കണക്കാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 20 കോടിയുടെ പദ്ധതിയില്‍ അഞ്ചരക്കോടിയുടെ കോഴ ഇടപാട് നടന്നതായാണ് ആദായനികുതി വകുപ്പിന്റെ നിഗമനം.

Top