മരുന്നു മാറി കുത്തിവച്ച സംഭവം: നഴ്‌സിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ

അങ്കമാലി: പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ സംഭവത്തില്‍ നഴ്‌സിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ അഞ്ജലി. നഴ്‌സിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നത് സത്യമാണ്. വീഴ്ച ആവര്‍ത്തിക്കാനും പാടില്ല. പക്ഷേ അതിന് എതിരെ നടപടി എടുക്കുന്നതിന് താല്പര്യം ഇല്ലെന്നും അമ്മ വ്യക്തമാക്കുന്നു.

അതേസമയം മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ജീവനക്കാരില്‍ നിന്ന് വലിയര വീഴ്ച്ച സംഭവിച്ചത്. പനിയെ തുടര്‍ന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒപി ടിക്കറ്റെടുക്കാന്‍ പോയപ്പോഴാണ് നഴ്‌സ് കുട്ടിയ്ക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്. കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറി നല്‍കിയത്.

Top