മലപ്പുറം: അരീക്കോട് ഫുട്ബാള്‍ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാണികളുടെ ഭാഗത്ത് നിന്ന് വംശീയ അതിക്രമം നടന്നെന്ന് വിദേശ ഫുട്‌ബോള്‍ താരം. കാണികള്‍ വംശീയമായി ആക്ഷേപിച്ചെന്ന് ഐവറി കോസ്റ്റ് താരം ഹസന്‍ ജൂനിയര്‍ പറഞ്ഞു. ചോദിക്കാന്‍ ചെന്ന തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കേരളത്തില്‍ കളിക്കാന്‍ ഭയമുണ്ടെന്നും സംഭവത്തില്‍ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നല്‍കുമെന്നും ഹസ്സന്‍ പറഞ്ഞു.കാണികള്‍ ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപ്പിക്കുകയാണ് ചെയ്തതെന്നും ചിലര്‍ കല്ലെടുത്ത് എറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.