തൊട്ടില്‍പ്പാലത്ത് 19-കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയില്‍

കോഴിക്കോട്: തൊട്ടില്‍പ്പാലം കുണ്ടുതോട്ടില്‍ 19-കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. നാദാപുരം ഡി.വൈ.എസ്.പി വി.വി. ലതീഷിന്റെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വടകരയ്ക്കടുത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

പെണ്‍കുട്ടിയെ പൂട്ടിയിട്ട ഇയാളുടെ വീട്ടില്‍ നിന്ന് എം.ഡി എം എ അടക്കം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളുടെ മയക്കുമരുന്ന് ബന്ധം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

സ്വകാര്യകോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ബുധനാഴ്ച വൈകീട്ടോടെ ഹോസ്റ്റലില്‍നിന്ന് കാണാതാവുകയായിരുന്നു. രക്ഷിതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുണ്ടുതോട്ടിലുള്ളവീടിന്റെ രണ്ടാംനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Top