തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് സംഭവം;അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും

ണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലെ രാമപുര എലിഫന്റ് ക്യാമ്പിലാണ് ഇന്ന് തെളിവെടുപ്പ്. ഇവിടേക്ക് എത്തിച്ച ശേഷമാണ് കൊമ്പന്‍ ചെരിഞ്ഞത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതും ഇവിടെയാണ്.

ഡിഎഫ്മാരായ മാര്‍ട്ടിന്‍ ലോവല്‍ , ഷജിന കരീം, ദൗത്യത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ അജേഷ് മോഹന്‍ദാസ്, ആര്‍ ആര്‍ ടി അംഗങ്ങള്‍ എന്നിവരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഈസ്റ്റണ്‍ സര്‍ക്കാള്‍ സിസിഎഫ് കെ വിജയാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്നാണ് കര്‍ണാടക വനം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ തണ്ണീര്‍ കൊമ്പന്‍ ഇറങ്ങിയ മേഖലകള്‍ സമിതി സന്ദര്‍ശിച്ചു. സ്ഥലത്തുണ്ടായിരുന്ന ഉത്തരമേഖല സി സി എഫ് കെ എസ് ദീപ അടക്കമുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വെക്കേണ്ടി വന്ന സാഹചര്യം അന്വേഷണ സംഘത്തോട് വിശദീകരിച്ചു.

Top