കോഴിക്കോട് നഗരത്തില്‍ ആനക്കൊമ്പ് പിടികൂടിയ സംഭവം; പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോഴിക്കോട്: നഗരത്തില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി വനംവകുപ്പ്. 8 കിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് വനംവകുപ്പ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയാണ് മലപ്പുറം സ്വദേശികള്‍ക്ക് ആനക്കൊമ്പ് കൈയ്മാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം.

ആനക്കൊമ്പ് വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സൂചന. നിലവില്‍ പിടിയിലായ നാല് പേര്‍ക്ക് ആനക്കൊമ്പ് എത്തിച്ച് നല്‍കിയ തമിഴ്നാട് സ്വദേശിക്കായുള്ള അന്വേഷണമാണ് നടക്കുന്നത്. പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തമിഴ്നാട് സ്വദേശിക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചത് എന്നുള്ള കാര്യമാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. ഒരു കിലോ ആനക്കൊമ്പിന് 20 ലക്ഷം രൂപ എന്ന നിരക്കില്‍ ഒരു കോടി 60 ലക്ഷം രൂപക്കാണ് ഇവര്‍ ആനക്കൊമ്പ് ശേഖരിച്ചത്. വനം വിജിലന്‍സ്, കോഴിക്കോട് ഫ്ലയിങ്ങ് സ്‌ക്വാഡ്, വൈല്‍ഡ് ലൈഫ് പ്രയം കണ്‍ട്രോള്‍ ബ്യൂറോ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി പരിസരത്ത് നിന്ന് പ്രതികളെ പിടികൂടിയത്.

Top