പൊലീസ് മേധാവിയുടെ വസതിക്കുള്ളില്‍ കയറി പ്രതിഷേധിച്ച സംഭവം ; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസ് മേധാവിയുടെ വസതിക്കുള്ളില്‍ കയറി പ്രതിഷേധിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. നിരുത്തരവാദപരവും അശ്രദ്ധവുമായ നടപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

വണ്ടിപ്പെരിയാര്‍ കേസില്‍ വീഴ്ച ആരോപിച്ചാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ തള്ളിക്കയറിയത്. ഡിജിപി വീട്ടിലുള്ള സമയത്താണ് പത്തോളം പ്രവര്‍ത്തകര്‍ പൊലീസിനെ മറികടന്ന് അകത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ മുരളീധരന്‍ നായര്‍, സജിന്‍, മുഹമ്മദ് ഷെബിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പരാതി നല്‍കാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിഞ്ഞില്ലെന്നും ഗേറ്റ് തുറന്ന് കൊടുത്തത് തെറ്റായ നടപടിയാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Top