ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവിനെ അപമാനിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

ഷ്യൻ ഗെയിംസ് മെഡൽ ജേതാവ് നീന പിന്റുവിനെയും ഭർത്താവിനെയും അപമാനിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാലാ മുനിസിപ്പൽ സ്റ്റേഡിയം മാനേജിംഗ് കമ്മിറ്റിയംഗം സജീവ്, പ്രകാശ് എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പരിശീലനത്തിനായി സ്റ്റേഡിയത്തിൽ എത്തിയപ്പോഴാണ് ദേശീയ താരമായ നീന പിന്റുവിനും ഭർത്തവിനും മോശം അനുഭവം ഉണ്ടായത്. മുൻ കായിക താരവും സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗവുമായ സജീവനും മറ്റൊരാളും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചു എന്നുമായിരുന്നു പരാതി. തുടർന്ന് നീന പിന്റുവിന്റെ പരാതിയിൽ കേസ് എടുത്ത പൊലീസ്, സജീവനെയും പ്രകാശയെന്നയാളെയും അറസ്റ്റ് ചെയ്തു. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവാണ് നീന.

Top