സംഭവം സിനിമാമേഖലയ്ക്കാകെ നാണക്കേട്‌ ; മംമ്ത മോഹന്‍ദാസ്

കൊച്ചി: നടന്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങളില്‍ പ്രതികരണവുമായി നടിയും ഗായികയുമായ മംമ്ത മോഹന്‍ദാസ്.

നാലു ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നമാണ് നാടിനെ നടുക്കിയ ആക്രമണത്തില്‍ കലാശിച്ചതെന്ന് മംമ്ത ചൂണ്ടിക്കാട്ടി.

സംഭവം സിനിമാ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും, പ്രശ്‌നം സിനിമാ മേഖലയെ ദോഷകരമായി ബാധിക്കുമെന്നും മംമ്ത അഭിപ്രായപ്പെട്ടു.

‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്’ എന്ന സംഘടന ആരംഭിച്ചത് അങ്ങനെയൊരു സംഘടന ആവശ്യമാണെന്നു തോന്നിയവരാണ്. താന്‍ അതിന്റെ ഭാഗമല്ലെന്നും മംമ്ത അറിയിച്ചു.

Top