ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവം;അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിയുടെ പിതാവ്

കലവൂര്‍: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിയുടെ പിതാവ്. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് അപമാനിക്കുകയും തല്ലുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഡിജിപി,സിബിഎസ്ഇ കൗണ്‍സില്‍ തുടങ്ങിയവര്‍ക്ക് വിദ്യാര്‍ഥിയുെട പിതാവ് മനോജാണ് പരാതി നല്‍കിയത്. കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് വീടിന്റെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ക്ലാസ് റൂമില്‍വെച്ച് ശാരീരികബുദ്ധിമുട്ടുണ്ടായ സുഹൃത്തിനാവശ്യമായ പരിചരണംനല്‍കി മനുഷ്യത്വപരമായിട്ടുള്ള ഇടപെടലാണ് വിദ്യാര്‍ഥി നടത്തിയത്. അതു പറഞ്ഞിട്ടും കേള്‍ക്കാതെ വിദ്യാര്‍ഥിയെ മാനസിഘാകാതം ഏല്‍പ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന തരത്തില്‍ സംസാരിക്കുകയാണ് അധ്യാപകര്‍ ചെയ്തതെന്ന് എസ്എഫ്‌ഐ ഭാരവാഹികള്‍ ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് കുറ്റാരോപിതരായ അധ്യാപകര്‍ക്കെതിരെ സമ?ഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ കാട്ടൂര്‍ ഹോളി ഫാമിസി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലേക്ക് രാവിലെ 10 മണിയ്ക്ക് മാര്‍ച്ച് നടത്തുണ്ട്. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ന് സഞ്ചയനകര്‍മങ്ങള്‍ക്കുശേഷം ചിതാഭസ്മവുമായി സ്‌കൂളിനു മുന്‍പില്‍ പ്രതിഷേധസമരം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എആര്‍ സുനില്‍കുമാര്‍ അറിയിച്ചു

അവസാന പിരിയഡില്‍ പ്രജിത്തും സഹപാഠിയും ക്ലാസില്‍ കയറിയിരുന്നില്ല. ഇതില്‍ അധ്യാപകന്‍ പ്രജിത്തിനെ ജനലില്‍ പിടിപ്പിച്ചുനിര്‍ത്തി തല്ലി, മറ്റൊരു അധ്യാപിക മറ്റുവിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇതില്‍ മനംനൊന്തെത്തിയ പ്രജിത്ത് യൂണിഫോമോടെയാണ് വീടിനുള്ളിലെ ഹാളില്‍ ജീവനൊടുക്കിയത്.

Top