സിഐടിയു പ്രവര്‍ത്തകര്‍ പൊലീസുകാരെ മര്‍ദ്ദിച്ച സംഭവം ; സിഐക്ക് സ്ഥലമാറ്റം

citu

കോഴിക്കോട്: പൊലീസുകാരെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത സിഐക്ക് സ്ഥലമാറ്റം. കസബ സിഐ പ്രമോദിനെ കാസര്‍ഗോഡ് കുമ്പള കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.

സ്വകാര്യ ബസിനുള്ളിലേക്ക് സിഐടിയുക്കാര്‍ ചരക്ക് കയറ്റിയപ്പോൾ കാലില്‍ വീണ യാത്രക്കാരൻ എസ്‌ഐ ബാബുരാജ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കോഴിക്കോട് പുതിയ സ്റ്റാന്റില്‍ രണ്ട് എസ്‌ഐമാരടക്കം അഞ്ച് പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തിരുന്നു. മൂന്ന് കേസുകളിലായി 116 പേര്‍ക്കെതിരായി പൊലീസ് കേസെടുത്തിരുന്നു.

Top