ബൂസ്റ്റര്‍ ഡോസിന് അനുയോജ്യമായ സമയം 6 മാസത്തിനുശേഷം, ഭാരത് ബയോടെക്ക്‌

ന്യൂഡല്‍ഹി: കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസിന് അനുയോജ്യമായ സമയം രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസത്തിനുശേഷമെന്ന് കോവാക്‌സീന്‍ ഉല്‍പാദകരായ ഭാരത് ബയോടെക്കിന്റെ എംഡി കൃഷ്ണ എല്ല പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് മൂക്കിലൂടെ നല്‍കുന്നതും പരിഗണനയിലുണ്ട്.

രണ്ടാം ഡോസും മൂക്കിലൂടെയെങ്കില്‍ കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വന്നവര്‍ക്കും ഒന്നാം ഡോസ് എടുത്തവര്‍ക്കും മൂക്കിലൂടെയുള്ള വാക്‌സീന്‍ ഗുണകരമായിരിക്കും. സീക വൈറസിനുള്ള വാക്‌സീന്‍ തയാറായെന്നും കൃഷ്ണ എല്ല പറഞ്ഞു.

 

 

Top