ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 

തിരുവന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെ 10.30 നാണ് സംഭവം. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവിക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില്‍ സതീശന്‍ നായരാണ് ഭാര്യ ഷീജയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

സതീശന്‍ നായരും ഷീജയും സ്ഥിരമായി വഴക്കിട്ടിരുന്നു എന്നാണ് വിവരം. തലേദിവസം വൈകീട്ട് ഇരുവരും വഴക്കിട്ടപ്പോള്‍ സതീശന്‍ നായര്‍ ഷീജയുടെ താലിമാല പൊട്ടിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഷീജ വീട്ടുകാരെ അറിയിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഷീജയുടെ വീട്ടുകാര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചു. രാവിലെ ഇരുവരും വീണ്ടും വഴക്ക് കൂടിയ സമയത്ത് സതീശന്‍ നായര്‍ ഷീജയെ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Top