കാട്ടാക്കടയില്‍ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട മുഴവന്‍കോടാണ് സംഭവം. ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ മുറിക്കുള്ളില്‍ കയറി ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. കാപ്പിക്കാട് സ്വദേശി സജിയാണ് മരിച്ചത്.

രാവിലെ 6.30ഓടെയാണ് സംഭവം. ഇയാള്‍ സ്ഥിരം മദ്യപാനിയും അക്രമസ്വഭാവമുള്ളയാളുമാണെന്ന് ഭാര്യ പറയുന്നു. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ കയറുന്നത് നേരത്തെ കോടതി വിലക്കിയിരുന്നു. കാട്ടാക്കട പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Top