ത്രികോണ പോര് നടക്കുന്ന തെലങ്കാനയില്‍ വേട്ടെടുപ്പ് ആരംഭിച്ചു.നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതലാണ് ആരംഭിച്ചത്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30 മുതല്‍ തന്നെ മോക് പോളിങ് തുടങ്ങി. തെലങ്കാനയില്‍ 3 കോടി 17 ലക്ഷം വോട്ടര്‍മാര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 2290 സ്ഥാനാര്‍ഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. 45000 പൊലീസുകാരെ കൂടാതെ 50 കമ്പനി കേന്ദ്ര സേനയെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്.
ന്യൂനപക്ഷ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. തെരഞ്ഞെടുപ്പ് കഴിയുംവരെ തെലങ്കാനയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനാവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് തെലങ്കാന ഡി.ജി.പി അറിയിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാനത്തെ വോട്ടെടുപ്പാണ് ഇന്ന് തെലങ്കാനയില്‍ നടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം ഞായറാഴ്ചാണ് തെലങ്കാനയിലും വോട്ടെണ്ണല്‍.നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ ബി.ജെ.പിയും ശക്തമായ പ്രചരണം കാഴ്ചവെച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്കുള്ള ധനസഹായമടക്കം സര്‍ക്കാര്‍ ചെയ്ത ക്ഷേമ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പ്രഭാവവുമാണ് ബി .ആര്‍ എസിന്റെ തുറുപ്പുചീട്ട്. രാഹുല്‍ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂര്‍ണമായി കളത്തിലിറക്കിയ കോണ്‍ഗ്രസ് കര്‍ണാടക മാതൃകയില്‍ 6 ഗ്യാരണ്ടികള്‍ നല്‍കിയാണ് വോട്ടു ചോദിച്ചത്.ഭരണകക്ഷിയായ ബിആര്‍എസും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയും പ്രചരണ രംഗത്ത് സജീവമായിരുന്നു.