ഭിന്നശേഷിക്കാരുടെ വീല്‍ചെയര്‍ സഞ്ചാരം തടഞ്ഞ നടപ്പാതകള്‍ തുറന്ന് നല്‍കി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ വീല്‍ചെയര്‍ സഞ്ചാരം തടഞ്ഞ് നടപ്പാതകള്‍ തോറും കോഴിക്കോട് നഗരസഭ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നഗരസഭ ഇളക്കി മാറ്റി. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് നഗരസഭാ സെക്രട്ടറിയ്ക്ക് നോട്ടീസയച്ചിരുന്നു.

ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനെതിരായ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. ഇരുചക്ര വാഹനങ്ങള്‍ ഗതാഗതത്തിനായി നടപ്പാത ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചതെന്ന് നഗരസഭാ സെക്രട്ടി കമ്മീഷനെ അറിയിച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രവൃത്തിയുടെ ഭാഗമായി കൊച്ചി മെട്രോ റയിലുമായി ഒപ്പുവച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവൃത്തിയാണ് ഇതെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു.

Top