എട്ടാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം, പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : എട്ടാം ക്ലാസുകാരിയെ ലഹരി മരുന്ന് നൽകി കാരിയറാക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ലഹരി മരുന്ന് നൽകി പെൺകുട്ടിയെ കാരിയറാക്കിയ സംഭവത്തിലെ പ്രതിയെ വിട്ടയച്ച പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിയോട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശം നൽകി. കേസ് ഈ മാസം 27 കോഴിക്കോട്ടെ സിറ്റിംഗിൽ കമ്മീഷൻ പരിഗണിക്കും.

Top