വിറക് ശേഖരിക്കാൻ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ചു കൊന്നു

വയനാട്:  വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വയനാട് നെയ്ക്കുപ്പ സ്വദേശി വെള്ളിലാട്ട് ഗംഗാദേവി (47) ആണു മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ഗംഗാദേവിയെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top