അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്ള വെബ്‌സൈറ്റുകള്‍ പൂട്ടാന്‍ ഹോട്ട്‌ലൈന്‍ വരുന്നു

ന്യൂഡല്‍ഹി: സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്ള വെബ്‌സൈറ്റുകളെപ്പറ്റി ജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടന്‍ ഹോട്ട്‌ലൈന്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നിര്‍ദേശം. മൂന്നുമാസത്തിനകം ഹോട്ട്‌ലൈന്‍ നിലവില്‍ വരും.

കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രീകരണങ്ങള്‍, ബലാത്സംഗ വീഡിയോകള്‍, പ്രതികാര ഉദ്ദേശ്യത്തോടെ ഇടുന്ന സ്വകാര്യ ദൃശ്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കാം. ഇവ പ്രദര്‍ശിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍, സേര്‍ച്ച് എന്‍ജിനുകള്‍, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ എന്നിവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഹോട്ട്‌ലൈന്‍ സഹായിക്കുമെന്നും ഓണ്‍ലൈനിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ കൈകാര്യംചെയ്യാന്‍ അന്താരാഷ്ട്ര സൈബര്‍ സഖ്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മേനക ഗാന്ധി പറഞ്ഞു.

Top