സി.കെ ജാനുവിന് ഹോട്ടല്‍ ബുക്ക് ചെയ്തത് ബിജെപിയെന്ന് . .

തൃശൂര്‍: സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പണം നല്‍കിയെന്ന ആരോപണം ശരിയെന്നതിന് തെളിവ്. പണം കൈമാറിയതായി പ്രസീത പറയുന്ന ഹോട്ടലില്‍ അതേ ദിവസം സി.കെ.ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടല്‍ ബില്‍ പുറത്തായി. ബിജെപി സംസ്ഥാന കമ്മിറ്റിയാണ് റൂം എടുത്ത് നല്‍കിയതെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് കെ.സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയത് വിവാദമായിരുന്നു. മാര്‍ച്ച് ഏഴാം തീയതി സുരേന്ദ്രന്‍ നേരിട്ട് പണം നല്‍കിയെന്നാണ് ആരോപണം. അതിന് ഒരു ദിവസം മുന്‍പ്, ആറാം തീയതി ഹോട്ടലില്‍ എത്തിയ സി.കെ.ജാനുവും പ്രസീതയും എട്ടാം തീയതി വരെ ഇവിടെ താമസിച്ചു. അതും പ്രസീത ആരോപിക്കുന്ന 503-ാം നമ്പര്‍ റൂമില്‍ തന്നെ. ബിജെപി സംസ്ഥാന കമ്മിറ്റിയാണ് റൂം എടുത്ത് നല്‍കിയതും പണം അടച്ചതും. ഇതോടെ ഇവര്‍ വന്നത് ബിജെപി വിളിച്ചിട്ടാണെന്ന് ഉറപ്പാവുകയാണ്.

Top