ജയ്പുരില്‍ യുവതിയെ പീഡിപ്പിച്ച ഹോട്ടല്‍ മാനേജരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു

rape-sexual-abuse

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുരില്‍ മെക്‌സിക്കന്‍ വനിതയെ പീഡിപ്പിച്ച ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ മാനേജര്‍ ഋഷിരാജ് സിംഗിനെ കോടതി പൊലീസ് കസ്റ്റഡിയില്‍വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ മുറിയില്‍ അര്‍ധരാത്രി അതിക്രമിച്ചുകയറിയതായാണ് മെക്‌സിക്കന്‍ വനിതയുടെ പരാതിയില്‍ പറയുന്നത്. ഹോട്ടലിലെ സിസിടിവി പരിശോധിച്ച പൊലീസിന് യുവതിയുടെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. ഇതേതുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഹോട്ടല്‍ മാനേജര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Top