ആയുധധാരികളായ മോഷ്ടാക്കളുടെ കളവ്; അവതാരകന്‍ പിടിയില്‍

perambra

ബ്രസല്‍സ്: ആയുധധാരികളായ മോഷ്ടാക്കള്‍ കളവ് നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ടി.വി അവതാരകന്‍ പിടിയില്‍. സ്റ്റീഫന്‍ പവല്‍സിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബെല്‍ജിയന്‍- ഫ്രഞ്ച് ടെലിവിഷന് വേണ്ടി പരിപാടികള്‍ അവതരിപ്പിക്കുകയാണ് സ്റ്റീഫന്‍.

50കാരനായ സ്റ്റീഫനെ ഏറെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ബെല്‍ജിയത്തിലുള്ള ആര്‍.ടി.എല്‍ ടി.വി.ഐ ചാനലിലെ പ്രധാന അവതാരകനാണ് സ്റ്റീഫന്‍. ഫുട്‌ബോള്‍ പരിപാടികളാണ് സ്റ്റീഫന്‍ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സ്റ്റീഫനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി സ്ഥാപനം അറിയിച്ചു.

Top