തണ്ണീർ കൊമ്പൻ ചരിഞ്ഞു; സ്ഥിരീകരിച്ച് കർണാടക വനംവകുപ്പ്

മാനന്തവാടി ടൗണിനെ വിറപ്പിച്ച തണ്ണീർക്കൊമ്പൻ ചെരിഞ്ഞു.ബന്ദിപ്പൂരിലെത്തിച്ച് തുറന്നുവിട്ടതിന് പിന്നാലെയാണ് ആന ചെരിഞ്ഞത്. ആന ചെരിഞ്ഞത് കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ശനിയാഴ്ച പുലർച്ചയോടെയാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം ആനയെ തുറന്നുവിട്ടത്. മുത്തങ്ങയിലെ എലിഫന്റ് ആംബുലൻസിലാണ് ആനയെ ബന്ദിപ്പുരിലെത്തിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ടൗണിനെ ഒരു പകൽ വിറപ്പിച്ച  തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം വിജയിച്ചത്.

മയക്കുവെടി വച്ച് മണിക്കൂറുകൾക്കുള്ളിൽ തണ്ണീർക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റി.  ആനയുടെ കാലിൽ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്നാണ് എലിഫന്റ് ആംബുലൻസിൽ കയറ്റിയത്.

Top