‘ഹോണര്‍7എക്‌സ്‌’ ഡിസംബര്‍ 7ന് ആമസോണില്‍ വില്‍പ്പന ആരംഭിക്കും

honor01

ഹുവായ്‌യുടെ കീഴിലുള്ള ഹോണര്‍ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ 7എക്‌സ് പുറത്തിറക്കുന്നു.
ഇതിനായുള്ള തയ്യാറെടുപ്പുകള്‍ കമ്പനി തുടങ്ങിയിട്ടുണ്ട്.

ഡിസംബര്‍ 5ന് ഹോണര്‍ 7എക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നത്.

കൂടാതെ ഡിസംബര്‍ 7ന് സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിക്കുമെന്ന് ആമസോണ്‍ അറിയിച്ചിരുന്നു.

ഡിസംബര്‍ 7ന് ഉച്ചയ്ക്ക് 12 മണിക്കായിരിക്കും വില്‍പ്പന ആരംഭിക്കുക. സ്മാര്‍ട്ട്‌ഫോണിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആമസോണ്‍ തുടങ്ങിയിട്ടുണ്ട്.

നാനോ സിം സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണാണ് ഹോണര്‍ 7എക്‌സ്. വൈഫൈ,ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി ഒടിജി, 3ജി, 4ജി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

കോംമ്പസ് മാഗ്‌നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സലെറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ , ജിറോസ്‌കോപ് എന്നിവയാണ് ഫോണിലെ സെന്‍സറുകള്‍.

നീല, കറുപ്പ്, സ്വര്‍ണ്ണ നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്ക് പെയ്ഡ് ട്രിപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, പവര്‍ ബാങ്കുകള്‍, ഹെഡ്‌ഫോണുകള്‍ ഉള്‍പ്പടെ ആയിരത്തിലേറെ സമ്മാനങ്ങള്‍ നേടാന്‍ കഴിയും.

.

Top