ഹോളിവുഡ് ചിത്രം ‘ഹോബ്സ് ആന്റ് ഷോ’ ട്രെയിലര്‍ പുറത്തുവിട്ടു

ഹോളിവുഡ് ചിത്രം ‘ഹോബ്സ് ആന്റ് ഷോ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഡെഡ്പൂള്‍ 2ന്റെ സംവിധായകന്‍ ഡേവിഡ് ലീച്ചാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

ലൂക്ക് ഹോബ്സ് ആയി ഡ്വെയ്ന്‍ ജോണ്‍സണും, ഡെക്കാര്‍ഡ് ഷോ ആയി ജെയ്സണ്‍ സ്റ്റതാമുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇദ്രിസ് എല്‍ബയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ക്രിസ് മോര്‍ഗന്‍ ആണ്‌.

Top