രാം ചരണിന്റെ പിറന്നാളിനോടനുബന്ധിച്ച് റീ റിലീസിനൊരുങ്ങാന്‍ തയാറായി ഹിറ്റ് ചിത്രം ‘മഗധീര’

സിനിമകള്‍ റീ റിലീസിനൊരുങ്ങുന്ന സമയമാണിപ്പോള്‍. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ ഇതിനോടകം തന്നെ റീ റിലീസ് ചെയ്തു കഴിഞ്ഞു. രാം ചരണിന്റെ പിറന്നാളിനോടനുബന്ധിച്ച് റീ റിലീസിനൊരുങ്ങുകയാണ് താരത്തിന്റെ കരിയറിലെ ഹിറ്റ് ചിത്രമായ ‘മഗധീര’. മാര്‍ച്ച് 26നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

2009 ല്‍ രാജമൗലി സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു മഗധീര. 150 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. മികച്ച ആക്ഷന്‍ രംഗംങ്ങളും ഗാനങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം മലയാളത്തിലും തമിഴിലും റീമേക്ക് ചെയ്തിരുന്നു. കാജല്‍ അഗര്‍വാള്‍ ആയിരുന്നു നായിക. രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. മഗധീര ബംഗാളിയിലേക്ക് യോദ്ധ എന്ന പേരിലാണ് റീമേക്ക് ചെയ്തത്. കീരവാണിയായിരുന്നു ചിത്രത്തിന്റെ സംഗീതം.

മഗധീരയ്ക്ക് ശേഷം രാജമൗലിയും രാംചരണും ഒന്നിച്ച ചിത്രമായിരുന്നു ‘ആര്‍ആര്‍ആര്‍’. ചിത്രം ഓസ്‌കറില്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങി. ഈ ചിത്രത്തിന്റെ സംഗീതത്തിന് എം എം കീരാവണിക്ക് ഓസ്‌കര്‍ ലഭിച്ചിരുന്നു.

Top