കാന്താരയുടെ ഹിന്ദി പതിപ്പ് ഈ മാസം 14ന് തിയേറ്ററുകളിലെത്തും

കന്നഡ സിനിമയിലെ ഏറ്റവും കഴിവുറ്റ കലാകാരന്മാരില്‍ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. സെപ്തംബര്‍ 30 ന് തിയേറ്ററുകളില്‍ എത്തിയ കാന്താര എന്ന ചിത്രത്തിലൂടെ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ റിഷബ് ഷെട്ടി നേടിയത് വലിയ ഹിറ്റ് തന്നെയാണ്.

ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. പ്രകടനത്തെയും നിര്‍വ്വഹണത്തെയും നിരൂപകര്‍ പ്രശംസിച്ചു. ചിത്രം ഇപ്പോള്‍ ഹിന്ദിയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഹിന്ദി-ഡബ്ബ് ചെയ്ത പതിപ്പിന്റെ ട്രെയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു . സിനിമയുടെ ഹിന്ദി പതിപ്പ് ഈ മാസം 14ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.

സെപ്തംബര്‍ 30ന് തിയേറ്ററുകളിലെത്തിയ കാന്താര കര്‍ണാടക ബോക്സോഫീസില്‍ തകര്‍പ്പന്‍ ഹിറ്റായി മാറിയിരുന്നു. കാംബ്ലയുടെയും ഭൂത കോലയുടെയും പരമ്പരാഗത സംസ്കാരം ആഘോഷിക്കുന്ന ഒരു ആക്ഷന്‍-ത്രില്ലറാണ് കാന്താര. റിഷബ് ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, നവീന്‍ ഡി പാഡില്‍ തുടങ്ങിയവരാണ് കന്താരയുടെ അഭിനേതാക്കള്‍. കെജിഎഫ് ഫ്രാഞ്ചൈസിയുടെ ബാനറായ ഹോംബാലെ ഫിലിംസിന് കീഴില്‍ വിജയ് കിരഗന്ദൂരാണ് ഇത് നിര്‍മ്മിക്കുന്നത്.

Top