‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുന്നു

സുരാജ് വെഞ്ഞാറമൂട്- പൃഥ്വിരാജ് കോമ്പോയിൽ വമ്പൻ ഹിറ്റായ മലയാള ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സി’ന്‍റെ ഹിന്ദി റീമേക്ക് ‘സെൽഫി’യുടെ റിലീസ് തിയതി പുറത്ത്. അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2023 ഫെബ്രുവരി 24ന് റിലീസ് ചെയ്യും. ഡയാന പെന്റിയും നുഷ്രത്ത് ബറൂച്ചയുമാണ് സെല്‍ഫിയില്‍ നായികമാരായെത്തുന്നത്.

ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേർന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. ‘ഗുഡ് ന്യൂസ്’ സംവിധായകന്‍ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top