ഏറ്റവും ഉയര്‍ന്ന യൂട്യൂബ് വ്യൂസ് സ്വന്തമാക്കി പുലിമുരുകന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ പുലിമുരുകന് മറ്റൊരു അംഗീകാരം കൂടി. പുലിമുരുകന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് ഷേര്‍ കാ ശിക്കാര്‍ റെക്കോര്‍ഡ് വ്യൂസ് സ്വന്തമാക്കിയിരിക്കുകയാണ്. യൂട്യൂബില്‍ 7 കോടി കാഴ്ചക്കാരാണ് ചിത്രത്തിനുള്ളത്. ഒരു മലയാളം സിനിമയുടെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന യൂട്യൂബ് വ്യൂസ് ആണ് ചിത്രം സ്വന്തമാക്കിയത്.

കേരളത്തില്‍ 86 കോടിയോളം രൂപ കളക്ഷന്‍ നേടിയ ഈ ചിത്രം 39 കോടിയോളമാണ് വിദേശത്തു നിന്നും നേടിയത്. തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന് തന്നെയാണ്.

Top