ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങൾ മോഹന്‍ലാലും രജനികാന്തും; ലിസ്റ്റ് പുറത്ത് വിട്ട് ഫോബ്സ് മാഗസിന്‍

റ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ സിനിമ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഫോബ്സ് മാഗസിന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ ലിസ്റ്റില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2019ലെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സിനിമാ താരം അക്ഷയ് കുമാറാണ്.

 

ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സെലിബ്രേറ്റി വിരാട് കോഹ്ലിയാണ്. 252.72 കോടിയാണ് വിരാടിന്റെ 2019 ലെ വരുമാനം. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 2018ല്‍ 50 കോടിയായിരുന്നു രജനികാന്തിന്റെ വരുമാനം. അഖിലേന്ത്യ തലത്തില്‍ 13ാം സ്ഥാനത്താണ് താരം. അതേസമയം മോഹന്‍ലാലിന്റെ വരുമാനം 64.5 കോടി രൂപയാണ്. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. ഇതിന് പുറമെ ബിഗ് ബോസ് അവതാരകനായും താരം എത്തിയിരുന്നു. അഖിലേന്ത്യ തലത്തില്‍ 27ാം സ്ഥാനത്താണ് മോഹന്‍ലാല്‍ ഉള്ളത്.

ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ അജിത് കുമാറാണ് മൂന്നാം സ്ഥാനത്ത് 40.5 കോടിയാണ് താരത്തിന്റെ വരുമാനം. വനിതകളില്‍ ആലിയ ഭട്ട് ആണ് എറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. 59.21 കോടിയാണ് ആലിയ 2019 ല്‍ സ്വന്തമാക്കിയത്. പ്രഭാസ് 35 കോടി, മഹേഷ് ബാബു 35 കോടി, കമല്‍ഹാസന്‍ 34 കോടി, മമ്മൂട്ടി 33.5 കോടി, ധനുഷ് 31.75 കോടി, വിജയ് 30 കോടി എന്നിങ്ങനെയാണ് തൊട്ട് താഴെയുള്ളവരുടെ ലിസ്റ്റ്.

Top