ഇടത് എം പിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപില്‍ സന്ദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ ഇടത് എം പി മാര്‍ സമര്‍പ്പിച്ച ഹര്‍ജിയും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദ്വീപ് നിവാസി സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എം പി മാരുടെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കവേ പത്ത് ദിവസത്തിനകം തീരുമാനം അറിയിക്കാന്‍ ദ്വീപ് ഭരണകൂടത്തോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ അനുമതി നിഷേധിച്ച് ദ്വീപ് കളക്ടര്‍ എം പിമാര്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കി.

ഇക്കാര്യം എം പിമാര്‍ ഇന്ന് കോടതിയെ അറിയിക്കും. കോടതിയുടെ നിലപാട് നിര്‍ണ്ണായകമാകും. ലോക്ഡൗണ്‍ കഴിയും വരെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Top