ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് എടുത്തതിനെതിരെ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ബോധപൂര്‍വമായിരുന്നില്ല. താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും, അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രഫുല്‍ പട്ടേലിനെ ‘ബയോവെപ്പണ്‍’ എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷയ്‌ക്കെതിരെ കേസെടുത്തത്. നടപടിയില്‍ പ്രതിഷേധിച്ച് ദ്വീപിലെ ബി ജെ പി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.

Top