പൊലീസിലെ ദാസ്യപ്പണി പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി

police

കൊച്ചി: കേരളാ പൊലീസിലെ ദാസ്യപ്പണി പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി. വിഷയം അതീവ ഗൗരവമുള്ളതാണെന്നും സംഭവത്തില്‍ എന്ത് നടപടി സ്വീകിരച്ചുവെന്ന് സര്‍ക്കാര്‍ നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം ക്യാമ്പ് ഫോളോവേഴ്‌സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയില്‍ ഇടപെടല്‍ ഉണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നടപടിയില്‍ കോടതി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Top