സ്വപ്നക്കെതിരെ കലാപാഹ്വാനത്തിന് എടുത്ത കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വാൻ തിരിച്ചടി. കലാപാഹ്വാനത്തിന് ചുമത്തിയ കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കലാപാഹ്വാനം , ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ തള്ളി പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

സ്വപ്നയുടെ വാക്കുകൾ പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 153 പ്രകാരം എടുത്ത കേസ് നിലനിൽക്കും. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ ഇടപെടേണ്ട യുക്തിസഹമായ കാരണങ്ങളിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് എഫ്ഐആറുകൾ റദ്ദാക്കുന്നത്. സ്വപ്നയുടെ കേസുകൾ അത്തരം വിഭാഗത്തിൽ ഉൾപ്പെടുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണെന്നും കോടതി വ്യക്തമാക്കി. കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‍മാൻ വ്യക്തമാക്കി.

Top