മാമന്നന്‍ റിലീസ് തടയണം എന്നാവശ്യപ്പെട്ട് നൽകിയ രണ്ട് ഹര്‍ജികളും തള്ളി ഹൈക്കോടതി

ചെന്നൈ: ജൂണ്‍ 29നാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍ റിലീസ് ചെയ്യുന്നത്. രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘മാമന്നന്‍’.

വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ.

അതേ സമയം മാമന്നൻ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. സിനിമ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഹർജി മധുര ബഞ്ച് ഫയലിൽ സ്വീകരിച്ചില്ല. സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിനിമ രണ്ട് ദിവസം കഴിഞ്ഞാൽ ആളുകൾ മറക്കുമെന്നും, ബഞ്ച് നിരീക്ഷിച്ചു.

അതേ ചെന്നൈയിലെ മദ്രാസ് ഹൈക്കോടതി ഉദയനിധി അഭിനയിച്ച ഏഞ്ചൽ എന്ന സിനിമയുടെ നിർമ്മാതാവ് നൽകിയ ഹർജിയാണ് തള്ളിയത്. ഏഞ്ചൽ സിനിമയുടെ 80 ശതമാനം ചിത്രീകരിച്ച ശേഷം ഉദയനിധി സഹകരിക്കുന്നില്ലെന്നായിരുന്നു നിർമ്മാതാവിന്റെ പരാതി. എന്നാല്‍ ഈ പരാതിയും മാമന്നന്‍ റിലീസുമായി ബന്ധമില്ലെന്നും ഇത് മറ്റൊരു പ്രത്യേക കേസാണ് എന്ന മാമന്നന്‍ നിര്‍മ്മാതാക്കളുടെ വാദം അംഗീകരിച്ച് കോടതി കേസ് തള്ളി.

എം.കെ. സ്റ്റാലിന്റെ മകനും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി അവസാനിക്കുന്ന അവസാന ചിത്രമാണ് മാമന്നന്‍. സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ.

ചിത്രത്തിലെ ആദ്യഗാനം നേരത്തെ ഇറങ്ങിയിരുന്നു. നടന്‍ വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാസകണ്ണ് എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top