ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി; കോടതികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും

കൊച്ചി: സംസ്ഥാനത്തെ കോടതികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കീഴ്‌ക്കോടതികളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി.ജഡ്ജി അടക്കം പത്തു പേര്‍ മാത്രമേ കോടതിമുറിയില്‍ ഉണ്ടാകാവൂ എന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്.

കോടതി മുറിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതിമുറിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ ഒഴികെ വ്യക്തികളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കരുത്. അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് കോടതികള്‍ മുന്‍ഗണന നല്‍കണമെന്നും മാര്‍ഗരേഖയിലുണ്ട്.

അതേസമയം, റെഡ്‌സോണിലും ഹോട്ട്‌സ്‌പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല.

Top