വിസി വിഷയത്തിൽ തീരുമാനമെടുക്കാൻ ചാൻസലർക്ക് ആറാഴ്ച സമയമെന്ന് ഹെെക്കോടതി 

വിസി സ്ഥാനത്തു നിന്നു പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണം എന്നാവശ്യപ്പെട്ട് ചാൻസലറായ ഗവർണർ 4 സർവകലാശാലകളിലെ വിസിമാർക്കു നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ വിസിമാരെ കേട്ടശേഷം ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി.

കാരണം കാണിക്കൽ നോട്ടിസിന്റെ നിയമസാധുത/നിയമാധികാരം, ആരോപിച്ചിരിക്കുന്ന യുജിസി ചട്ടലംഘനം എന്നിവയിൽ സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലറായ ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണു തീരുമാനമെടുക്കേണ്ടതെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവിൽ പറയുന്നു. സംസ്കൃത സർവകലാശാല വിസി ഡോ. എം.വി.നാരായണൻ, കാലിക്കറ്റ് സർവകലാശാല വിസി എം.കെ.ജയരാജ്, ഡിജിറ്റൽ സർവകലാശാല വിസി ഡോ.സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസി ഡോ.പി.എം.മുബാറക് പാഷ എന്നിവർ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.

Top