യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കി.

ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ താഴെ ഇറക്കിയതിനാല്‍ അപകടം ഒഴിവായി. ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെയാണ് പക്ഷിയിടിച്ചത്.ഹെലികോപ്റ്റര്‍ വാരണാസിയിലാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

വാരണാസിയിലെ പോലീസ് ലൈനില്‍ നിന്ന് ഹെലികോപ്റ്ററില്‍ ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിനിടെയാണ് അപകടം.
പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് ഉറപ്പാക്കിയതായി ജില്ലാ മജിസ്‌ട്രേറ്റ് വാരണാസി കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. പിന്നീട് സംസ്ഥാന വിമാനത്തില്‍ ലഖ്‌നൗവിലേക്ക് പോകുന്നതിനായി മുഖ്യമന്ത്രി റോഡ് മാര്‍ഗം എല്‍ബിഎസ്‌ഐ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.

Top